
വൈപ്പിൻ : തുടർച്ചയായി ഏഴാംവർഷവും ചെറായി പൂരത്തിനെത്തി ഇംഗ്ലണ്ടിലെ ലീഡ്സിൽ നിന്ന് 71 കാരനായ നിജെൽ, 67കാരിയായ ജൂലി ദമ്പതികൾ. 11 വർഷമായി തുടർച്ചയായി ഇന്ത്യയിലെത്തുന്നുണ്ട്. ഒരുമാസക്കാലമാണ് ഇന്ത്യലിലെ സഞ്ചാരം. ആദ്യകാലങ്ങളിൽ പതിവായി സന്ദർശിച്ചിരുന്നത് പഞ്ചാബ്, ഛണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലായിരുന്നു. നാലാമത്തെ തവണ ഇന്ത്യയിൽ എത്തിയപ്പോഴാണ് ചെറായി ബീച്ചിനെപ്പറ്റിയും ചെറായിപ്പൂരത്തിനെപ്പറ്റിയും കേട്ടറിഞ്ഞ് ഇവിടെയെത്തിയത്. ആദ്യ സന്ദർശനത്തിൽത്തന്നെ ചെറായി ബീച്ചും ചെറായിപ്പൂരവും മനസിൽ ഇടംപിടിച്ചതായി നിജെൽ പറഞ്ഞു.
ചെറായിൽ എത്തിയാൽ ബീച്ചിലെ കെ.ബി രാജീവിന്റെ നിള ഹോംസിലാണ് താമസം. ആദ്യ സന്ദർശനത്തിൽ തുടങ്ങിയ നിളയിലെ താമസം പതിവ് തെറ്റാതെ തുടരുന്നു. ചെറായി പൂരത്തിന്റെ തീയതി ഒപ്പിച്ചാണ് എല്ലാ വർഷവും വരവ്. ഒരു മാസത്തോളം ഇവിടെയുണ്ടാകും. മടങ്ങുമ്പോൾ അത്യാവശ്യമല്ലാത്ത സാധനങ്ങളെല്ലാം നിളയിൽ തന്നെ സൂക്ഷൂക്കാനേൽപ്പിക്കും. അടുത്ത തവണ വരുമ്പോൾ തിരിച്ചു വാങ്ങി ഉപയോഗിക്കും.
പ്രത്യേക ഭക്ഷണരീതികളൊന്നും ഇവർക്കില്ല. ഇവിടെ ലഭിക്കുന്നത് എന്താണോ അതുതന്നെ കഴിക്കാനിവർക്ക് ഇഷ്ടം. മക്കളില്ലാത്ത ഇവർക്ക് എന്നും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. 45 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് സമ്പാദ്യശീലങ്ങളില്ല. ഒരു വർഷം മിച്ചം വരുന്നത് യാത്രക്കായി ഉപയോഗിക്കുന്നു.
നിജെൽ നാട്ടിൽ സെയിൽസ് മാനായി ജോലി ചെയ്യുന്നു. ജൂലി അദ്ധ്യാപികയും. ബീച്ച് റോഡിൽ ചിത്രം വരയ്ക്കുന്ന കലാകാരനെ കൊണ്ട് തങ്ങൾ രണ്ട് പേരുടേയും ചിത്രം വരപ്പിച്ച് ലാമിനേറ്റ് ചെയ്യിപ്പിച്ച് വാങ്ങി ഏറെ സന്തോഷത്തോടെ ബീച്ചിലെ താവളത്തിലേക്ക് മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |