
കോതമംഗലം:കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിലെ വീട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. മാറാച്ചേരിപുത്തേത്ത് ജിജോയുടെ ഉടസ്ഥതയിലുള്ള വീടിന്റെ ബാത്ത് റൂമിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. 10 ന് വൈകിട്ടായിരുന്നു സംഭവം.സ്നേക്ക് റസ്ക്യൂവറായ കോട്ടപ്പടി സ്വദേശി ജുവൽ ജൂഡിയാണ് രാജവെമ്പാലയെ കൂടിനുള്ളിലാക്കിയത്. 15 അടിയോളം നീളമുള്ളതായിരുന്നു രാജവെമ്പാല. ജിജോയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുതുശ്ശേരി ലിജോയുടെ ഭാര്യ വിൻസിയാണ് പാമ്പിനെ ആദ്യം കണ്ടത്. മുറ്റത്തിറങ്ങിയ ബിൻസി അപ്രതീഷിതമായി രാജവെമ്പാലയുടെ മുമ്പിൽപ്പെടുകയായിരുന്നു. പൊടുന്നനെ പാമ്പ് പാഞ്ഞടുത്തതോടെ ബിൻസി വീടിനുള്ളിലേക്ക് ഓടികയറി രക്ഷപ്പെടുകയായിരുന്നു. രാജവെമ്പാല കുളിമുറിയിലാണ് കയറിയത്. തുടർന്ന് വാതിൽ പുറത്തുനിന്ന് അടക്കുകയും രാജവെമ്പാലയെ പിടികൂടാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. കോടനാട് ആർ.ആർ.ടി.ടീം ഏറ്റുവാങ്ങിയ രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |