
മൂവാറ്റുപുഴ: അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാനെയാണ് ( 49, നെല്ലിക്കുഴി ഷാജഹാൻ) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഷാജഹാനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്ത് ഉടനീളമുള്ള മോഷണം സമ്മതിച്ചത്. പ്രതിക്ക് മലപ്പുറം, പാലക്കട്, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ കേസുകൾ നിലവിൽ ഉണ്ട്. കോങ്ങാട്, മഞ്ചേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പിടികിട്ടാപുള്ളിയാണ്. മലപ്പുറം ജില്ലയിൽ മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്. ഐ .പി.സി ജയകുമാർ, സീനിയർ സി.പി.ഓ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |