
കൊച്ചി: കേരള ഫൈൻ ആർട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന ബ്രസീലിയൻ ‘സെല്ലോ’ ഇതിഹാസം ഡീഗോ കാർനെറോ അവതരിപ്പിക്കുന്ന ആഗോള സമാധാനത്തിനായുള്ള ‘സെല്ലോ’ സംഗീതപരിപാടി ഇന്ന് വൈകിട്ട് 6.30ന് ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ നടക്കും. ചിന്മയ വിദ്യാലയം, വടുതല, ഭാരതീയ വിദ്യാഭവൻ സ്കൂളുകളിലെ വിദ്യാർഥികളുടെ സംഗീതാർച്ചനയും അരങ്ങേറും. 2025 ജൂണിൽ കാൽഗറിയിൽ നടക്കുന്ന റോട്ടറി ഇന്റർനാഷണൽ കൺവെൻഷനിൽ അവതരിപ്പിക്കുന്നതിനായി സമാധാനത്തിലേക്കുള്ള പാതകൾ എന്ന പേരിൽ സെല്ലോയുടെ പുതിയ രചനകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വയലിൻ പോലെ തന്നെ നാല് തന്ത്രികളുള്ള ഒരു സ്ട്രിംഗ് ഉപകരണമായ സെല്ലോ ആഴമേറിയ ടോണുകൾക്ക് പേരുകേട്ടതും ഓർക്കസ്ട്രകളുടെ പ്രധാന ഘടകവുമാണ്. പ്രവേശനം സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |