SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

അന്തസായി മരിക്കാൻ 'ലിവിംഗ് വിൽ' ക്യാമ്പയിൻ

old-

ആലുവ: വയോജനങ്ങൾക്ക് അന്തസായി മരിക്കാൻ 'ലിവിംഗ് വിൽ' ക്യാമ്പയിനുമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ആലുവ ടൗൺഹാളിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിക്കും.

മരണാസന്നരാവുമ്പോൾ ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം ട്യൂബുകൾ ഘടിപ്പിച്ച് ഉറ്റവരിൽ നിന്നകറ്റി കഷ്ടപ്പെടുത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. അന്തസോടെ മരിക്കുകയെന്നത് മുതിർന്ന പൗരന്മാരുടെ അവകാശമാണ്. സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ആരോഗ്യത്തോടെ ഇരിക്കുമ്പോൾ മുൻകൂർ നിർദ്ദേശങ്ങളുൾപ്പെടുത്തി 'ലിവിംഗ് വിൽ' തയ്യാറാക്കി ബന്ധപ്പെട്ടവരെ ഏല്പിക്കാം. ഇത് ക്യാമ്പയിനായി ഏറ്റെടുത്ത് ജനങ്ങളിലെത്തിക്കുവാനാണ് സംഘടന ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

എൻ. അനന്തകൃഷ്ണൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നടക്കും. നാളെ വൈകിട്ട് ക്യാമ്പ് അവസാനിക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ, വൈസ് പ്രസിഡന്റ് ടി.കെ. ചക്രപാണി, ജില്ലാ പ്രസിഡന്റ് പി.സി. ഹരിഹരൻ, എൻ.എൻ. സോമരാജൻ, ഫ്രാൻസിസ് മൂത്തേടൻ, ഇ.ടി. സേവ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SCSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL