SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

രണ്ടര മാസമായി സ്ഥിരം ജഡ്ജി ഇല്ലാതെ എം.എ.സി.ടി കോടതി

hc

കൊച്ചി: വാഹനാപകട കേസുകൾ പരിഗണിക്കേണ്ട എറണാകുളം മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിൽ സ്ഥിരം ജഡ്ജില്ലാതെയായിട്ട് രണ്ടര മാസം. ജില്ലയിൽ ആകെ മൂന്ന് എം.എ.സി.ടി കോടതികളിൽ ഏറ്റവും കൂടുതൽ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് എറണാകുളത്തേത്. മൂവാറ്റുപുഴയിലും പെരുമ്പാവൂരുമാണ് മറ്റ് രണ്ടെണ്ണം.

എറണാകുളം ട്രൈബ്യൂണലിലെ ജഡ്ജായിരുന്ന ബിന്ദുകുമാരി ഡിസംബർ മൂന്നിന് കോഴിക്കോട് ജില്ലാ ജഡ്ജിയായി സ്ഥലംമാറിപ്പോയതോടെയാണ് പ്രതിസന്ധി.

ആദ്യം ഫാസ്റ്റ്ട്രാക്ക് വൺ കോടതിക്ക് ചാർജ് നൽകി താത്കാലിക പരിഹാരം പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. വിചാരണകളുണ്ടായില്ല. ദിനംപ്രതി 100ഓളം കേസുകൾ പരിഗണിക്കുന്ന കോടതിയിൽ വിചാരണകൾ ഇല്ലാതായതോടെ അഭിഭാഷകർ പ്രശ്‌നം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ശേഷം എസ്.സി, എസ്.ടി കോടതി ജഡ്ജ് ശാലിനി വി. നായർക്ക് എം.എ.സി.ടിയുടെ ചുമതല കൂടി നൽകി. കഴിഞ്ഞയാഴ്ച ചുമതലയേറ്റ കോടതി തിങ്കളാഴ്ച മുതലാണ് കേസുകൾ പരിഗണിച്ചു തുടങ്ങിയത്.


നാല് ദിവസം മാത്രം എം.എ.സി.റ്റി

തിങ്കൾ മുതൽ വ്യാഴം വരെ അരമണിക്കൂർ സമയം മാത്രം എസ്.സി, എസ്.ടി കേസുകൾ വിളിക്കും. ഇതിനു ശേഷം 11.30 മുതൽ വൈകിട്ട് അഞ്ചു വരെ എം.എ.സി.റ്റി കേസുകൾ പരിഗണിക്കും. വെള്ളിയും ശനിയും മാത്രമാണ് പൂർണമായും എസ്.സി, എസ്.ടി കോടതിയായി പ്രവർത്തിക്കുക. മാസത്തിൽ 24 ദിവസം പ്രവർത്തിക്കുമായിരുന്ന എറണാകുളം എം.എ.സി.റ്റി കോടതി ഇപ്പോൾ 16 ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. ദിനംപ്രതി 100 ഓളം കേസുകൾ കൂട്ടിയാൽ തന്നെ പരിഗണിക്കേണ്ട 800ലേറെ കേസുകൾ മാറ്റി വയ്ക്കപ്പെടും. കൂടാതെ എസ്.സി, എസ്.ടി കേസുകളിലും കാലതാമസം നേരിടും.

എം.എ.സി.റ്റി കോടതികൾ


മോട്ടോർ വാഹന നിയമത്തിന് കീഴിൽ രൂപീകരിച്ച ഒരു പ്രത്യേക ജുഡീഷ്യൽ ബോഡിയാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ. മോട്ടോർ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ കൈകാര്യം ചെയ്യുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം, സാധാരണ കോടതി സംവിധാനത്തിന്റെ സങ്കീർണതകൾ ഇവിടെ കുറവാണെന്നതാണ് എം.എ.സിറ്റിയുടെ പ്രത്യേകത.

മൂന്ന് എം.എ.സി.ടി കോടതികൾ

 പ്രവർത്തിക്കുന്നത് 16 ദിവസം

മുമ്പ് മാസത്തിൽ 24 ദിവസം

800 ലേറെ കേസുകൾ മാറ്റുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL