
കൊച്ചി: റിട്ടയേർഡ് ജഡ്ജിമാരുടെ പെൻഷനും ജഡ്ജിമാരുടെ ശമ്പളവും പരിഷ്കരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ജഡ്ജസ് അസോസിയേഷൻ വാർഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു. മുൻ സീനിയർ ജില്ലാ ജഡ്ജി എൻ. സുകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അമീർ അലി അദ്ധ്യക്ഷത വഹിച്ചു. മികവ് തെളിയിച്ച ബാബു പ്രകാശ്, ഫെലിക്സ് മേരിദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായി പി.കെ. ലക്ഷ്മണൻ (പ്രസിഡന്റ് ),
ഇ.ബൈജു (ജനറൽ സെക്രട്ടറി ), പി.എസ്. ജോസഫ്, (ട്രഷറർ). അമീർ അലി, പി.ജെ. വിൻസെന്റ്, ടി. ഇന്ദിര, എൻ. ലീലാമണി (വൈസ് പ്രസിഡന്റുമാർ), ചെറിയാൻ വർഗീസ്, എം.ആർ. ശശി, ബാലചന്ദ്രൻ നായർ (സെക്രട്ടറിമാർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |