ആലുവ: പുക്കാട്ടുപടിയിൽ ബസ് സ്റ്റോപ്പിൽ ഉറക്കത്തിലായിരുന്നയാളെ അജ്ഞാതൻ കുത്തിപരിക്കേൽപ്പിച്ചതായി പരാതി. പള്ളിക്കരയിൽ വാടകയ്ക്കു താമസിക്കുന്ന കാക്കനാട് തെങ്ങോട് നവോദയ സ്വദേശി വെളുത്തേടത്തുപറമ്പിൽ വി.എം. മുൻസീറിനെ (43) ശ്വാസകോശത്തിലും കണ്ണിന്റെ മുകൾ ഭാഗത്തും പുറത്തും മുറിവേറ്റ നിലയിൽ കളമശേരി ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നതായിട്ടാണ് മുൻസീർ എടത്തല പൊലീസിൽ മൊഴി നൽകി. എന്നാൽ ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച പുലർച്ചെ നാലോടെ രക്തം വാർന്ന നിലയിൽ മുൻസീർ വീട്ടിലെത്തുകയായിരുന്നു. വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പുക്കാട്ടുപടിയിൽ വച്ച് കുത്തേറ്റതായി പറഞ്ഞത്. തുടർന്ന് വീട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ കുത്തേറ്റതായി പറയുന്ന സ്ഥലത്ത് രക്തക്കറകളൊന്നും കണ്ടെത്താനായിട്ടില്ല. ആലുവയിൽ വച്ചാണ് കുത്തേറ്റതെന്നും പറയുന്നു. മോഷണം, കഞ്ചാവ് ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയാണ് മുൻസീറെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |