
കൊച്ചി: പുനർനിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്ത മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ വെളിച്ചമില്ലാതെ യാത്രക്കാർ വഴിയറിയാതെ ഇരുട്ടിൽ തപ്പുന്നതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ബോട്ട് ജെട്ടിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ഉദ്ഘാടനം ചെയ്ത് 10 ദിവസതിനടുത്തായിട്ടും വെളിച്ചവും ടോയ്ലറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നടത്താത്തതിനാൽ വിദേശികളും സ്വദേശികളും ദുരിതം അനുഭവിക്കുകയാണ്. വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇതിനെതിരെ ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്ന് എ.ഐ.വൈ.എഫ് മുന്നറിയിപ്പ് നൽകി. എ.ഐ.വെ.എഫ് മണ്ഡലം സെക്രട്ടറി പി.കെ. ഷിഫാസ്, പ്രസിഡന്റ് കെ.എ. അനൂബ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അനീഷ്, റെനീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |