
കൊച്ചി: തീർത്ഥാ വിവേകിന് ജനമിത്ര പുരസ്കാരം നൽകി ആദരിച്ചു. കേരള നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പുരസ്‌കാരം നൽകി. ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവയർനസിന്റെ (ഒഫ്സ) ആഭിമുഖ്യത്തിൽ ഭക്ഷണരീതി കുട്ടികളിൽ പരിചയപ്പെടുത്തുക, ജങ്ക് ഫുഡ്‌സിന്റെ ഉയോഗം പരമാവധി കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 27 ദേശീയ ഭക്ഷ്യസുരക്ഷാ വെബിനാറുകൾക്ക് തുടർച്ചയായി നേതൃത്വം നൽകുകയും മോഡറേറ്ററായി ചെറുപ്രായത്തിൽ തന്നെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതിനാണ് പുരസ്കാരം. തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് തീർത്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |