
ആലുവ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംഘടിപ്പിച്ച ദ്വിദിന സംഘടനാ ശില്പശാല സമാപിച്ചു. അടുത്ത മാസം എല്ലാ ജില്ലകളിലും ലിവിംഗ് വിൽ ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വയോജന പെൻഷൻ 5000 രൂപയാക്കുക, ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തുടർ സമരപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു. സിനോ സേവി, പി. വിജയമ്മ, പി.സി. ഹരിഹരൻ , ജി. കൃഷ്ണൻകുട്ടി, കെ.എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |