
കൊച്ചി: വനിതാ സംരംഭകർക്കായി വുമൺ എൻൺട്രപ്രണർ നെറ്റ്‌വർക്ക് (വെൻ) നാളെ കാർ ട്രഷർ ഹണ്ട് വെൻ ഓൺ വീൽസ് സംഘടിപ്പിക്കും. കോസ്റ്റൽ സ്റ്റാർ ബെൻസ് ഷോറൂമിൽ ഷീല കൊച്ചൗസേപ്പ് ഉദ്ഘാടനം ചെയ്യും. കാർ ട്രഷർ ഹണ്ട് 52 കിലോമീറ്റർ പിന്നിട്ട് കുമരകം റിഥം റിസോർട്ടിൽ അവസാനിക്കും.
വിനോദയാത്രയോടൊപ്പം സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിന്റെയും സംരംഭകത്വ മനോഭാവത്തിന്റെയും ആഘോഷമാണ് വെൻ ഓൺ വീൽസെന്ന് സംഘാടകർ പറഞ്ഞു.
വനിതകളെ തന്ത്രപരമായ തീരുമാനങ്ങളെടുക്കാനും ജീവിതത്തെയും ബിസിനസിനെയും ആത്മവിശ്വാസത്തോടെ നയിക്കാനുമാണ് സംരംഭം ലക്ഷ്യമിടുന്നത്. വനിതകളാകും വാഹനങ്ങൾ ഓടിക്കുക. ബിസിനസിന്റെയും കുടുംബത്തിന്റെയും വ്യക്തിഗത ആഗ്രഹങ്ങളുടെയും ചുമതലകൾ താങ്ങി ഒറ്റയ്ക്കായാണ് വനിതാ സംരംഭകർ പ്രവർത്തിക്കുന്നതെന്ന് വെൻ ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |