
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) സെൻട്രൽ കൗൺസിൽ അംഗമായി ബാബു എബ്രഹാം കള്ളിവയലിൽ ന്യൂഡൽഹിയിലെ ആസ്ഥാനത്ത് ചുമതലയേറ്റു. നാലുതവണ സെൻട്രൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ബാബു എബ്രഹാം. ദക്ഷിണമേഖലാ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 24 ഏഷ്യ പസിഫിക് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന 33 പ്രൊഫഷണൽ ബോഡികളെ പ്രതിനിധീകരിച്ച് കോൺഫെഡറേഷൻ ഒഫ് ഏഷ്യൻ ആൻഡ് പസിഫിക് അക്കൗണ്ടന്റ്‌സിന്റെ പബ്ലിക് സെക്ടർ ഫിനാൻസ് മാനേജ്‌മെന്റ് കമ്മിറ്റിയിൽ അംഗമാണ്. സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഒഫ് അക്കൗണ്ടന്റ്‌സിസിന്റെ എഡ്യുക്കേഷൻ, ട്രെയിനിംഗ്, സി.പി.ഡി കമ്മിറ്റിയുടെ അദ്ധ്യക്ഷനായും കെ.എസ്.ഐ.ഡി.സി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |