
കൊച്ചി: കൊവിഡിന് ശേഷം ഓഹരി നിക്ഷേപകരുടെ എണ്ണം നാലിരട്ടിയിലേറെ വർദ്ധിച്ചതായി ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ച് ലിമിറ്റഡ് (ബി.എസ്.ഇ) എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമൻ രാമമൂർത്തി പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വളർച്ചയിൽ ബി.എസ്.ഇ വലിയ സംഭാവനകൾ നൽകുന്ന കാലമാണ് വരാനിരിക്കുന്നത്. ഒരു വിദേശ പങ്കാളിപോലും ഇല്ലാതിരുന്ന സ്ഥാനത്ത് ഇപ്പോൾ 250 ആയി വർദ്ധിച്ചു. ആരുടെയെങ്കിലും വാക്കുകൾ കേട്ട് നിക്ഷേപിക്കാൻ ശ്രമിക്കരുതെന്നും സ്വയം പഠിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. അൽജിയേഴ്‌സ് ഖാലിദ് സ്വാഗതവും എ.സി.കെ നായർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |