SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

ലഹരിയുടെ വേരറുക്കാൻ പറവൂരിൽ സംയുക്ത നീക്കം  പൊലീസും എക്സൈസും കൈകോർത്തു

drug

പറവൂർ: ലഹരി മാഫിയയെ പിടിച്ചുകെട്ടാനുള്ള പൊലീസിന്റെയും എക്സൈസിന്റെയും സംയുക്ത നീക്കം പറവൂരിൽ ശക്തമായി. മുഖ്യ ഇടനിലക്കാർ പോലും അറസ്റ്റിലാകുന്ന നിലയിലേയ്ക്ക് പരിശോധനകൾ വർദ്ധിച്ചു. കുറ്റകൃത്ത്യങ്ങളിൽ ഉടൻ ആക്ഷൻ. ജനകീയ പിന്തുണയാണ് ലഹരി മാഫികളെ തുരത്താനുള്ള നടപടികൾക്ക് പൊലീസിന്റെയും എക്സൈസിന്റെയും കരുത്ത്.

പറവൂർ ഉൾപ്പെടുന്ന റൂറൽ ജില്ലയിൽ ലഹരിക്കേസുകൾ വർദ്ധിച്ചത് കണക്കിലെടുത്താണ് സംയുക്ത നീക്കം. 2024ൽ റൂറൽ ജില്ലയിൽ 1,300ലധികം ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു. 2023ൽ 1,413 കേസും. 2019ൽ 856, 2020ൽ 562, 2021ൽ 351 എന്നിങ്ങനെയായിരുന്നു ലഹരിക്കേസുകളുടെ എണ്ണം. 2022ൽ കേസുകളുടെ എണ്ണം 1,150ലേക്ക് കുതിച്ചു. ഇതോടൊപ്പം അബ്കാരി കേസുകളിലെ ഉയർച്ചയും പൊലീസും എക്‌സൈസും ഗൗരവമായി തന്നെയാണ് എടുത്തിട്ടുള്ളത്.

 ലഹരിക്കെതിരെ ഒറ്റക്കെട്ട്

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിന് പിന്നാലെ ചേന്ദമംഗലം പഞ്ചായത്തിലടക്കം ലഹരി വിപത്തിനെതിരെ മനുഷ്യച്ചങ്ങലയുൾപ്പെടെ ബോധവത്കരണ പരിപാടികൾ നടന്നു. യുവാക്കളടക്കം ആയിരങ്ങൾ കണ്ണികളായി. യുവജന പ്രസ്ഥാനങ്ങൾ, സമുദായ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ സംഘടകൾ എന്നിവ ലഹരി വ്യാപനം പിടിച്ചുകെട്ടാൻ പൊലീസിനും എക്സൈസിനും കരുത്തായി.

 സ്കൂളുകൾ സുരക്ഷാ വലയത്തിൽ

നഗരത്തിലെ എല്ലാ സ്കൂളുകളിലും ലഹരി മാഫികകൾക്കെതിരെ സുരക്ഷാവലയം തീർത്തിട്ടുണ്ട്. പൊലീസ്, എക്സൈസ് എന്നിവയോടൊപ്പം സ്കൂൾ മാനേജുമെന്റ് പി.ടി.എയും പ്രവർത്തിക്കുന്നു.

സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും കുട്ടികളെ നിരീക്ഷിക്കുന്നുണ്ട്.

 ഗ്രാമപ്രദേശത്തെ സ്കൂളുകളിൽ ലഹരി സംഘമെത്താതിരിക്കാൻ നാട്ടുകാരും ശ്രദ്ധിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL