SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

ചട്ടം നോക്കാതെ സ്ഥലംമാറ്റം; റദ്ദാക്കാൻ സ്വയം ശുപാർശ

transfer
ജൂനിയർ ഓഡിറ്ററുടെ പേരിലിറങ്ങിയ ട്രാൻസ്ഫർ ഓർഡർ

കൊച്ചി: കുത്തഴിഞ്ഞ കയർ ബോർഡിലെ സ്ഥലംമാറ്റങ്ങളിലും ക്രമക്കേടുകളും ചട്ടലംഘനവും പതിവ്. ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളോടും നടപടികളോടും എതിർപ്പ് പ്രകടിക്കുന്നവരെ തെരഞ്ഞുപിടിച്ച് സ്ഥലം മാറ്റുകയാണെന്ന് ഒരു മുൻ ചെയർമാന്റെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാർ പറയുന്നു.

ജോളി മധുവിന്റേതുൾപ്പെടെ 12 പേരുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങിയതിലും ചട്ടലംഘനമുണ്ട്. ജൂനിയർ ഓഡിറ്ററുടെ പേരിലാണ് സ്ഥലംമാറ്റ പട്ടിക ഒന്നാം നോട്ടായി രേഖപ്പെടുത്തി സെക്രട്ടറിക്ക് കൈമാറിയത്. സ്ഥലംമാറ്റ പട്ടിക തയ്യാറാക്കേണ്ടതും സെക്രട്ടറിക്ക് കൈമാറേണ്ടതുമെല്ലാം അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ചുമതലക്കാരൻ. പട്ടിക തയാറാക്കുന്നതിൽ ജൂനിയർ ഓഡിറ്റർക്കെന്ത് കാര്യമെന്ന് മുൻ ചെയർമാൻമാർ അതിശയം പ്രകടിപ്പിക്കുന്നു.

ബോർഡ് സെക്രട്ടറി ചെയർമാനായുള്ള ആറംഗ കമ്മിറ്റി എല്ലാ ജനുവരിയിലും ഒന്നിലേറെ സിറ്റിംഗ് നടത്തിവേണം സ്ഥലംമാറ്റ നടപടികളെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല.

സ്ഥലംമാറ്റം റദ്ദാക്കാൻ സ്വയം ശുപാർശ!

ജൂനിയർ ഓഡിറ്ററായിരുന്നയാളെ 2024 ജൂലായിൽ അഹമ്മദാബാദിലേക്ക് സ്ഥലംമാറ്റിയത് റദ്ദാക്കിയതായി തൊട്ടടുത്ത മാസമിറങ്ങിയ ഉത്തരവിലുണ്ട്. റദ്ദാക്കാനുള്ള ശുപാർശ അതേ ജൂനിയർ ഓഡിറ്ററുടേത് തന്നെ! സെക്രട്ടറിയുടെ സെക്ഷനിൽ തന്നെ ജൂനിയർ ഓഡിറ്റർക്ക് തുടരാമെന്ന നോട്ടോടെയാണ് ട്രാസ്‌ഫർ പട്ടിക കൈമാറിയത്.

കെണി... അതിവേഗ നടപടി

2024 ആഗസ്റ്റ് 13ന് ചേർന്ന യോഗത്തിന്റെ തീരുമാനമെന്നാണ് ട്രാൻസ്ഫർ ശുപാർശയിലുള്ളത്. സാധാരണ യോഗം കഴിഞ്ഞ് സമയമെടുത്താണ് കൂട്ട സ്ഥലംമാറ്റ നടപടികൾ. മൂന്നാംദിവസം പട്ടിക ശരവേഗത്തിൽ ചെയർമാനു മുന്നിലെത്തി. 11.56ന് ജൂനിയർ ഓഡിറ്റർ കൈമാറിയ ശുപാർശ 12.20ന് സെക്രട്ടറി ചെയർമാന് കൈമാറി.രണ്ടു പേരുടേത് ഒഴികെ ബാക്കിയുള്ളവരുടെ ട്രാൻസ്‌ഫറിന് അനുവാദം നൽകി 2.18ന് ചെയർമാൻ ഫയൽ തീർപ്പാക്കി.

സെക്ഷൻ ഓഫീസറെ ഫീൽഡ് ഓഫീസറാക്കി

ക്ലറിക്കൽ തലങ്ങളിലെ ദീർഘനാളത്തെ സേവനത്തിനു ശേഷം സെക്ഷൻ ഓഫീസറായ ജോളി മധുവിനെ ഫീൽഡ് ഓഫീസറാക്കുകയായിരുന്നു.

മുൻ ചെയർമാനായിരുന്ന കുപ്പുരാമുവിന്റെ കാലത്ത് വർഷങ്ങൾക്ക് മുമ്പ് നടന്ന ചില ക്രമക്കേടുകൾ കണ്ടെത്തി. അന്ന് ആരോപണവിധേയരാവരാണ് ജോളി കേസിലും ആരോപിതർ.

കയർ ബോർഡിൽ ഇപ്പോൾ നടക്കുന്നതൊന്നും നല്ലതിനല്ല. വിഷമമുണ്ട്. നേരിട്ട് വളരെ നാളത്തെ പരിയമുണ്ടായിരുന്ന ജോളി മധു സത്യസന്ധയും കഠിനാധ്വാനിയുമായ ഓഫീസറായിരുന്നു.
കുപ്പുരാമു ദുരൈപാണ്ടി
മുൻ ചെയർമാൻ
കയർബോർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, COIRBOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL