
കൊച്ചി: എസ്.പി.സി ക്വിസ് മത്സരത്തിൽ മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂൾ കിരീടം നേടി. ഇരുമ്പനം വി.എച്ച്.എസ്.ഇ ടീം രണ്ടാം സ്ഥാനവും എറണാകുളം ഗവ. ഗേൾസ് സ്കൂൾ മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ നർമ്മദ, നോൺ എസ്.പി.സി വിദ്യാർത്ഥികളായ ശ്രാവൺ കൃഷ്ണ നായിക്, അരുൺ എസ്.ഐ എന്നിവർ പങ്കെടുത്ത മട്ടാഞ്ചേരി ക്വിസ് ടീം കൊച്ചി സിറ്റി പൊലീസിനായി സംസ്ഥാന തലത്തിൽ മത്സരിക്കും. 19 ടീമുകൾ മാറ്റുരച്ചു. ക്വിസ് മാസ്റ്റർ സുധീർ മേനോൻ മത്സരം നയിച്ചു. വിജയികൾക്കുള്ള ട്രോഫികൾ കൊച്ചി നർക്കോട്ടിക്ക് സെൽ എ.സി.പി കെ.എ. അബ്ദുൾ സലാം വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |