SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

പ്രഗതി സ്റ്റുഡന്റ്സ് ഫെസ്റ്റിന് സമാപനം

prag

കൊച്ചി: ഐ.സി.എം.എ.ഐ കൊച്ചിൻ ഘടകം സ്റ്റുഡന്റ്‌സ് കമ്മിറ്റി ഭാരതമാതാ കോളേജ് സ്‌കൂൾ ഒഫ് കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസുമായി സഹകരിച്ച് പ്രഗതി സി.എം.എ സ്റ്റുഡന്റ്‌സ് മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ബംഗളൂരു ഘടകം ഓവറോൾ ചാമ്പ്യന്മാരായി. കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവാട്ടിൽ ഉദ്ഘാടനം ചെയ്തു. ജെയിൻ സർവകലാശാല ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ഭാരത മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്സ് കമ്മിറ്റി ചെയർപേഴ്‌സൺ ദിൽന പി. ദിനേശ്, മീന ജോർജ്, ഡോ. പൊന്നി ജോസഫ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PRAGATHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL