
കൊച്ചി: കാർഡിയാക് അനസ്‌തേഷ്യ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് കാർഡിയോവാസ്‌കുലർ തൊറാസിക് അനസ്‌തേഷ്യോളജിസ്റ്റ്‌സ് (അയാക്ടാ) 28-ാം ദേശീയ സമ്മേളനം 'അയാക്ടാകോൺ 2025" 21 മുതൽ 23 വരെ കലൂർ ഐ.എം.എ ഹൗസിൽ നടക്കുമെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ. ജേക്കബ്ബ് എബ്രഹാം, സെക്രട്ടറി ഡോ. ജോയൽ ദേവസ്യാ, ട്രഷറർ ഡോ. സഞ്ജീവ് തമ്പി എന്നിവർ പറഞ്ഞു.
21ന് വൈകിട്ട് 6ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തും നിന്നുള്ള 20ലധികം ഡോക്ടർമാർ പ്രഭാഷണം നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 600 ഓളം ഡോക്ടർമാർ പ്രതിനിധികളായി എത്തും. 19, 20 തീയതികളിൽ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമായി ഹൃദയസംബന്ധമായ വിഷയങ്ങളിൽ ശിൽപ്പശാലകൾ ഉണ്ടാകുമെന്നും സംഘാടക സമിതി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |