
കൊച്ചി: പാമ്പു കടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർമ്മ പദ്ധതിയുമായി അമൃത ആശുപത്രി. കുടുംബാരോഗ്യ കേന്ദ്രങ്ങളും വനം വകുപ്പും ഉൾപ്പെടെ എല്ലാ സർക്കാർ സംവിധാനങ്ങളെയും സ്വകാര്യ ആശുപത്രികളെയും ഗവേഷണ കേന്ദ്രങ്ങളെയും സംയോജിപ്പിച്ചാണ് പദ്ധതി. ഇത് കുറയ്ക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി കൊച്ചി അമൃത ആശുപത്രിയിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പാമ്പ് കടിയേറ്റ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടരുത് എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അമൃതയിലെ കാർഡിയോളജിസ്റ്റ് ഡോ. ജയദീപ് സി. മേനോൻ പറഞ്ഞു. ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ മുഖ്യ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |