
കൊച്ചി: എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തിയതോടെ ജില്ലയിലെ പാർട്ടിയുടെ പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ എസ്. സതീഷ്, ഇത്തവണ എറണാകുളത്ത് നിന്നും സംസ്ഥാന കമ്മിറ്റിയിൽ എത്തിയ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, മുതിർന്ന നേതാവ് പി.ആർ. മുരളീധരൻ, വനിതാ മുഖമെന്ന നിലയിൽ പുഷ്പാ ദാസ് തുടങ്ങിയവരുടെ പേരുകളാണ് സജീവമായി ഉയർന്നുകേൾക്കുന്നത്.
സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഉൾപ്പെട്ട നേതാക്കൾ എന്നനിലയിൽ എസ്. സതീഷിനും അനിൽകുമാറിനും കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നു. എന്നാൽ മുതിർന്ന നേതാവെന്ന നിലയിൽ പി.ആർ. മുരളീധരന്റെ പേര് നേരത്തെ തന്നെ ചർച്ചയിലുള്ളതാണ്. എറണാകുളത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ്. സതീഷിന്റെയും അനിൽകുമാറിന്റെയും സി.ബി. ദേവദർശന്റെയും പി.ആർ. മുരളീധരന്റെയും പേരുകൾ സജീവ ചർച്ചയിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |