SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 AM IST

ചെങ്കരയിൽ കാർ കനാലിൽ വീണു; ദമ്പതികൾ രക്ഷപ്പെട്ടു

accident

വീണത് അ​മ്പ​ത് ​അ​ടി​യോ​ളം​ ​താ​ഴ്ച​യി​ൽ​ ​

കോ​ത​മം​ഗ​ലം​:​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടി​ന് ​സ​മീ​പം​ ​ചെ​ങ്ക​ര​യി​ൽ​ ​കാ​ർ​ ​ക​നാ​ലി​ൽ​ ​വീ​ണു.​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ ​പാ​ല​മ​റ്റം​ ​സ്വ​ദേ​ശി​ ​പ്ര​വീ​ണും​ ​ഭാ​ര്യ​യും​ ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​നാ​ലു​ ​മ​ണി​യോ​ടെ​യാ​ണ് ​അ​പ​ക​ടം.​ ​
കോ​ത​മം​ഗ​ലം​ ​ഭാ​ഗ​ത്തു​നി​ന്ന് ​ഭൂ​ത​ത്താ​ൻ​കെ​ട്ട് ​ഭാ​ഗ​ത്തേ​ക്ക് ​പോ​യ​ ​കാ​ർ​ ​വ​ള​വ് ​തി​രി​യ​വേ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​പെ​രി​യാ​ർ​വാ​ലി​ ​ക​നാ​ലി​ൽ​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​പാ​ല​ത്തി​നും​ ​കു​റ്റി​ക്കാ​ടു​ക​ൾ​ക്കും​ ​മ​ര​ത്തി​നു​മി​ട​യി​ലൂ​ടെ​ ​പാ​ഞ്ഞ​ ​കാ​ർ​ ​ഉ​യ​ർ​ന്നു​ ​പൊ​ങ്ങി​യ​ശേ​ഷം​ ​അ​മ്പ​ത് ​അ​ടി​യോ​ളം​ ​താ​ഴ്ച​യി​ൽ​ ​വെ​ള്ള​ത്തി​ൽ​ ​പ​തി​ച്ചു.​
​മു​ക്കാ​ൽ​ ​ഭാ​ഗ​ത്തി​ലേ​റെ​ ​മു​ങ്ങി​യ​ ​കാ​റി​ൽ​ ​നി​ന്ന് ​ദ​മ്പ​തി​ക​ൾ​ക്ക് ​ഉ​ട​ൻ​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞ​താ​ണ് ​തു​ണ​യാ​യ​ത്.
​ ​ഈ​ ​സ​മ​യം​ ​അ​തു​വ​ഴി​ ​ക​ട​ന്നു​പോ​യ​ ​ഒ​രു​ ​സം​ഘം​ ​യു​വാ​ക്ക​ൾ​ ​സാ​ഹ​സി​ക​മാ​യി​ ​ക​നാ​ലി​ൽ​ ​ഇ​റ​ങ്ങി​ ​ഇ​രു​വ​രെ​യും​ ​ക​ര​യി​ലെ​ത്തി​ച്ചു.​ ​ഇ​രു​വ​ർ​ക്കും​ ​ചെ​റി​യ​ ​പ​രി​ക്ക് ​മാ​ത്ര​മേ​യു​ള്ളൂ.
ഇ​രു​വ​ശ​വും​ ​പാ​റ​ക്കെ​ട്ടു​ള്ള​ ​വീ​തി​കു​റ​ഞ്ഞ​ ​ക​നാ​ലി​ൽ​ ​ആ​ഴ​വും​ ​ശ​ക്ത​മാ​യ​ ​ഒ​ഴു​ക്കും​ ​ഉ​ള്ള​ ​ഭാ​ഗ​ത്താ​ണ് ​കാ​ർ​ ​വീ​ണ​ത്.​ ​കാ​റോ​ ​യാ​ത്ര​ക്കാ​രോ​ ​ഒ​ഴു​ക്കി​ൽ​പ്പെ​ടാ​തി​രു​ന്ന​തും​ ​ക​നാ​ലി​ൽ​ ​വീ​ഴു​ന്ന​തി​ന് ​മു​മ്പ് ​മ​ര​ത്തി​ൽ​ ​ത​ട്ടാ​തി​രു​ന്ന​തും​ ​ര​ക്ഷ​യാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL