SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ഇരുചക്രവാഹനങ്ങളുടെ അമിതവേഗം 418 പേ​രു​ടെ​ ​ലൈ​സ​ൻ​സ് ​തെ​റി​ച്ചു

bike

കൊ​ച്ചി​:​ ​അ​മി​ത​വേ​ഗ​വും​ ​അ​ല​ക്ഷ്യ​മാ​യ​ ​ഡ്രൈ​വിം​ഗും​ ​കാ​ര​ണം​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​ഷ്ട​മാ​യ​ത് 9​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ര​ജി​സ്ട്രേ​ഷ​നും​ 418​ ​പേ​രു​ടെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സും.​ 22,733​ ​മ​റ്റ് ​കു​റ്റ​കൃ​ത്യ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി.​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​ ​മാ​ത്രം​ ​ക​ണ​ക്കാ​ണി​ത്.​ ​പി​ഴ​ ​ചു​മ​ത്തി​യ​ത് 11,36,65,000​ ​രൂ​പ.​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​സ​ർ​ക്കാ​രി​ന് ​ന​ൽ​കി​യ​ ​രേ​ഖ​യി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​ത്.
എ.​ഐ​ ​ക്യാ​മ​റ,​ ​പ​തി​വാ​യു​ള്ള​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ​നി​യ​മ​ലം​ഘ​ക​രെ​ ​പൊ​ക്കി​യ​ത്.​ 2023​ലാ​ണ് ​പൊ​ലീ​സ് ​വാ​ഹ​നാ​പ​ക​ട​ ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ​ ​രേ​ഖ​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​വെ​ബ് ​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​ഏ​റ്റ​വു​മ​ധി​കം​ ​ആ​ളു​ക​ൾ​ ​മ​രി​ച്ച​ത് ​ഇ​രു​ച​ക്ര​ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​ണ്.​ 14162​ ​അ​പ​ക​ട​ങ്ങ​ളി​ലാ​യി​ 1237​ ​മ​ര​ണം.​ 11374​ ​പേ​ർ​ക്ക് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റു.​ ​നി​സാ​ര​ ​പ​രി​ക്കു​ക​ളോ​ടെ​ ​ര​ക്ഷ​പ്പെ​ട്ട​ത് 3497​ ​പേ​രാ​ണ്.
മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​നി​യ​മം​ ​സെ​ക്ഷ​ൻ​ 182​ ​എ​-4​ ​പ്ര​കാ​രം​ ​വാ​ഹ​ന​ങ്ങ​ൾ​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്താ​ൻ​ ​പാ​ടി​ല്ല.​ ​ഇ​ങ്ങ​നെ​ ​രൂ​പ​മാ​റ്റം​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് 5000​രൂ​പ​യാ​ണ് ​ഫൈ​ൻ​ ​ഈ​ടാ​ക്കു​ന്ന​ത്.​ ​മ​ഡ്ഗാ​ർ​ഡ്,​ ​ഇ​ൻ​ഡി​ക്കേ​റ്റ​ർ,​ ​സൈ​ല​ൻ​സ​ർ,​ ​ന​മ്പ​ർ​ ​പ്ലേ​റ്റ് ​എ​ന്നി​വ​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി​യാ​ലും​ ​പി​ടി​വീ​ഴും.

നഗരത്തിൽ മത്സരയോട്ടം പതിവ്

കൊ​ച്ചി​ ​ന​ഗ​ര​ത്തി​ൽ​ ​അ​ഞ്ച് ​പ്ര​ധാ​ന​ ​റോ​ഡു​ക​ളി​ൽ​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​യു​വാ​ക്ക​ൾ​ ​ബൈ​ക്കു​ക​ളി​ൽ​ ​മ​ത്സ​ര​യോ​ട്ടം​ ​ന​ട​ത്തു​ന്ന​താ​യി​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​ക​ണ്ടെ​ത്തി.​ ​
വ​ല്ലാ​ർ​പാ​ടം​ ​ക​ണ്ടെ​യ്‌​ന​ർ​ ​റോ​ഡ്,​ ​സീ​പോ​ർ​ട്ട് ​-​ ​എ​യ​ർ​പോ​ർ​ട്ട് ​റോ​ഡ്,​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​എ​ക്സ്‌​പ്ര​സ് ​വേ,​ ​സീ​പോ​ർ​ട്ട് ​-​എ​യ​ർ​പോ​ർ​ട്ട് ​ര​ണ്ടാം​ഘ​ട്ട​മാ​യ​ ​എ​ച്ച്.​എം.​ടി​ ​എ​ൻ.​എ.​ഡി.​ ​റോ​ഡ്,​ ​കൊ​ച്ചി​ ​പ​ന​മ്പി​ള്ളി​ ​ന​ഗ​ർ​ ​റോ​ഡ്,​ ​ഫോ​ർ​ട്ട്‌​കൊ​ച്ചി​ ​ദ്രോ​ണാ​ചാ​ര്യ​ ​റോ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​എം.​വി.​ഡി​ ​ക​ണ്ടെ​ത്തി​യ​ ​ട്രാ​ക്കു​ക​ൾ.​ ​നാ​ട്ടു​കാ​ർ​ ​ന​ൽ​കി​യ​ ​പ​രാ​തി​ക​ളെ​ ​തു​ട​ർ​ന്ന് ​ഇ​വി​ട​ങ്ങ​ളി​ൽ​ ​രാ​ത്രി​കാ​ല​ ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 നിയമലംഘനം - കേസ്
• മഡ്ഗാർഡ് രൂപമാറ്റം - 4173
• ഇൻഡിക്കേറ്റർ രൂപമാറ്റം - 932
• സൈലൻസർ രൂപമാറ്റം - 8355
• നമ്പർ പ്ലേറ്റ് രൂപമാറ്റം - 8983
• അമിതവേഗത - 290

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL