
കൊച്ചി: വനമേഖലയിൽ കാട്ടാന. നാട്ടിലാണേൽ ഉത്സവങ്ങൾക്കെത്തിക്കുന്ന നാട്ടാന. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആനക്കലിയിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 131 ജീവനുകൾ. കാട്ടാന ആക്രമണത്തിലാണ് അധികം പേരും കൊല്ലപ്പെട്ടത്. 111 പേർ. 20 പേരുടെ ജീവൻ നാട്ടാനകളെടുത്തു. കാട്ടാനക്കലിയിൽ ഒരു വിദേശിയും കൊല്ലപ്പെട്ടു.
പാലക്കാടാണ് ഏറ്റവും അധികം ആളുകൾ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത്. 26 പേർ. നാട്ടാന ആക്രമണത്തിലും പാലക്കാട് തന്നെ. അഞ്ച് പേർ കൊല്ലപ്പെട്ടു. തൊട്ടുപിന്നിൽ ഇടുക്കി. ഇവിടെ 23 പേർ കാട്ടാന ആക്രമണത്തിൽ മരിച്ചു. നാട്ടാനക്കലിയിൽ ജീവൻ പൊലിഞ്ഞവരുടെ കണക്കിൽ തൃശൂരും കോഴിക്കോടും തിരുവനന്തപുരവുമാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് ജില്ലകളിലായി മൂന്ന് പേരുടെ ജീവനുകൾ വീതം നഷ്ടമായി.
കാസർകോട് 'പൂജ്യം'
അഞ്ച് വർഷത്തിനിടെ കാട്ടാനയുടെയും നാട്ടാനകളുടെയും ആക്രമണം ഉണ്ടാകാത്ത ജില്ലയാണ് കാസർകോട്. ഒരു നാട്ടാന പോലും ഇല്ലാത്ത ഒരേയൊരു ജില്ലയും കാസർകോടാണ്
സംസ്ഥാനത്ത് 389 നാട്ടാനകളാണ് ആകെയുള്ളത്. ഇതിൽ തൃശൂരിലാണ് കൂടുതൽ ആനകൾ. 101 എണ്ണം. 60 ആനകളുള്ള കോട്ടയമാണ് പിന്നിൽ. കൊല്ലമാണ് പട്ടികയിൽ മൂന്നാമത്. 57 എണ്ണം.
ആനക്കലിയിൽ ജീവൻ വെടിഞ്ഞവർ
ജില്ല, കാട്ടാന ആക്രമണം, ആകെ നാട്ടാനകൾ, നാട്ടാന ആക്രമണം,
ജില്ല നാട്ടാന ആക്രമണം നാട്ടാന ആക്രമണം
തിരുവനന്തപുരം 2, 34, 3
കൊല്ലം 1 , 57, 0
പത്തനംതിട്ട 3,24, 0
ആലപ്പുഴ 0,17, 2
കോട്ടയം 0, 60, 2
ഇടുക്കി 23,8, 1
എറണാകുളം 3, 24, 0
തൃശൂർ 13, 101, 0
പാലക്കാട് 26,25, 5
മലപ്പുറം 10, 13, 1
കോഴിക്കോട് 0,10 3
വയനാട് 20,9 0
കണ്ണൂർ 10,7, 0
കാസർകോട് 0,0,0
നാട്ടനകൾ 389
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |