SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

വെൻ കൊച്ചി നൈറ്റ് മാർക്കറ്റ്

when

കൊച്ചി: വനിതാസംരംഭകരുടെ കൂട്ടായ്മയായ വിമൻ എൺട്രപ്രണേഴ്‌സ് നെറ്റ്‌വർക്കിന്റെ (വെൻ കൊച്ചി) 'വെൻഡർലാൻഡ് നൈറ്റ് മാർക്കറ്റ് ' ഏപ്രിൽ 5, 6 തീയതികളിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽ നടക്കും. വൈകിട്ട് 4 മുതൽ 12 വരെ വനിതകളാണ് മാർക്കറ്റ് ഒരുക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന പരിപാടിയായിരിക്കും നൈറ്റ് മാർക്കറ്റ്. സ്ത്രീസുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പിങ്ക് പൊലീസിന്റെ സ്റ്റാളും ഒരുക്കുന്നുണ്ട്. തത്സമയം ദോശ, സ്‌നാക് ഷോപ്പുകൾ, കുലുക്കി സർബത്ത്, ചാട്ട്, കോട്ടൺ മിഠായി തുടങ്ങിയ പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുന്ന സ്റ്റാളുകളുണ്ടാകും. വ്യത്യസ്ത ഉത്പന്നങ്ങളുടെ സ്റ്റാളുകളും ഒരുക്കും. സംഗീത, നൃത്തപ്രകടനങ്ങൾ, കുട്ടികൾക്കുള്ള ഗെയിമുകൾ എന്നിവയും ഒരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NIGHT MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL