
കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ വിദ്യാർത്ഥികളുമായി ലണ്ടൻ ബിസിനസ് സ്കൂൾ പ്രൊഫസർ ഡോ. ലക്ഷ്മണൻ ശിവകുമാർ സംവദിച്ചു. എം.ബി.എ വിദ്യാർത്ഥികളുമായി സാമ്പത്തികഭദ്രതയിൽ ഓഹരി വിപണികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രാജ്യാന്തര പ്രശസ്തരായ വിദഗ്ദ്ധരമായും വ്യക്തികളുമായും ഇടപഴകാനും സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കാനാണ് പരിപാടി ഒരുക്കിയത്. വൈസ് ചാൻസിലർ പ്രൊഫ. അജയ് കപൂർ, രജിസ്ട്രാർ പ്രൊഫ. ടി. അശോകൻ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. രാജേന്ദ്രൻ പെരുമാൾ, പ്രിൻസിപ്പൽ ഡോ. ആനന്ദ് ഹരീന്ദ്രൻ, ഡെപ്യൂട്ടി ഡീൻ ഡോ. മഞ്ജുള ആർ. അയ്യർ തുടങ്ങിയവരുമായി ഡോ. ലക്ഷ്മണൻ ശിവകുമാർ ചർച്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |