
കൊച്ചി: മികച്ച കളക്ടർകുള്ള പുരസ്‌കാരം നേടിയ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു. ലഭിച്ച അംഗീകാരം സ്വന്തം നേട്ടമല്ലെന്നും കൂട്ടായ പരിശ്രമത്തിന്റെയും ഏകോപനപരമായ പ്രവർത്തനത്തിന്റെയും ഫലമാണെന്നും ആദരവ് ഏറ്റുവാങ്ങി കളക്ടർ പറഞ്ഞു. ജില്ലയിലെ ദുരന്തനിവാരണ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്ന കളക്ടറുടെ നിസ്വാർത്ഥ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി. എം. റജീന പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ എം.ഡി. സന്തോഷ്, അമ്പിളി തങ്കപ്പൻ,കെ.ആർ. രജിത, കെ.സി. അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |