
കൊച്ചി: പാമ്പാക്കുട മാരേക്കാട്ട് മല, പിറമാടം കിഴക്കേടത്ത്
മല, മംഗലത്തുമല എന്നിവിടങ്ങളിൽ പാരിസ്ഥിതിക അനുമതിയില്ലാതെ മണ്ണ് ഖനനം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. മണ്ണെടുപ്പിനായി എറണാകുളം ജിയോളജിസ്റ്റ് 2023, 2024 വർഷങ്ങളിൽ നൽകിയ മണ്ണു ഖനന പെർമിറ്റും കോടതി റദ്ദാക്കി. പ്രദേശവാസികളായ സുനിൽ മാത്യു, വിൽസൺ കെ. ജോൺ, ശ്രീകാന്ത് തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്.
ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ പാരിസ്ഥിതിാനുമതിയില്ലാതെ മണ്ണുഖനനം നടത്താമെന്ന ദേശീയപാതാ അതോറിട്ടിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകരായ എബ്രഹാം വാക്കനാൽ, പോൾ എബ്രഹാം വാക്കനാൽ എന്നിവർ വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |