
നെടുമ്പാശേരി: കുറ്റിപ്പുഴയിൽ ഫാം ഉടമയെ ആക്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിൽ സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുന്നുകര കുറ്റിപ്പുഴ മണിയംകോട്ട് ജോസഫ് (48), പാനിക്കുളങ്ങര ഡെനിറ്റ് (40), മുതുകാട് തോട്ടുങ്കൽ സിജോ (42) പഴമ്പിള്ളി ഫ്രിഡോ (38), തെക്കിനേടത്ത് ലെനിൻ (39), കൈതക്കൽ സെലസ്റ്റിൻ (38), നോർത്ത് അടുവാശേരി പുതുശേരി ബേസിൽ (മത്തായി 29) എന്നിവരുടെ അറസ്റ്റാണ് ചെങ്ങമനാട് പൊലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 21ന് രാത്രിയാണ് സംഭവം. കുറ്റിപ്പുഴ കട്ടൻമുളം തെറ്റ ഭാഗത്ത് റോഡിൽ കയറി നിന്ന് പൊലീസ് ജീപ്പ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |