
മൂവാറ്റുപുഴ : യാക്കോബായ സുറിയാനി സഭ വാളകം മേഖല സുവിശേഷ യോഗത്തിന്റെ ഭാഗമായി വാളകം പഞ്ചായത്തിലെ എട്ട് സണ്ടേസ്കൂളുകളിലെ കുട്ടികൾ മയക്കുമരുന്ന് വ്യാപനത്തിനെതിരെ റാലി നടത്തി. തുടർന്ന് പ്രതിജ്ഞയെടുത്തു. വാളകം പഞ്ചായത്തിലെ യാക്കോബായ പള്ളികളിലെ വികരിമാരായ ഫാ. എൽദോസ് മോളേക്കുടിയിൽ,ഫാ. ബിജു കൊരട്ടിയിൽ, ഫാ. എൽദോസ് ചെറുവള്ളിൽ, ഫാ. ബേസിൽ പതിയാരത്തുപറമ്പിൽ, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർമാരായ ജോയി പി.ജോർജ്, എ.വി തങ്കച്ചൻ, എൻ.സി.പൗലോസ്, കെ.കെ മത്തായി, സി.പി. ഏലിയാസ്, കെ.കെ. എൽദോസ്, ഇ.വി എൽദോസ്, പൗലോസ്, കെ.എം. ജോർജ് , എൻ.റ്റി. പൗലോസ്, സാബു പി. വാഴയിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |