
കൊച്ചി: കടുത്ത വേനൽചൂടിന് ആശ്വാസം പകർന്ന് ജില്ലാ കളക്ടറേറ്റിൽ ആലങ്ങാടൻ പൊട്ടു വെള്ളരി ഫെസ്റ്റ്. ജില്ലാ കൃഷി ഓഫീസും ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഏകദിന ഫെസ്റ്റ് സംഘടിപ്പിച്ചത്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. കർഷകർക്ക് ന്യായവില ലഭ്യമാക്കുകയാണ് പ്രധാനമെന്നും ഇത്തരം മേളകളിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്നും മേളയിലെ ആദ്യ വില്പന നടത്തിയ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു.
ആലങ്ങാടുള്ള കർഷകർ ഉത്പാദിപ്പിച്ച പൊട്ടു വെള്ളരിയും ജ്യൂസുമായിരുന്നു മേളയിലെ പ്രധാന ആകർഷണം. അതിനൊപ്പം വിവിധ പച്ചക്കറികൾ, കൂൺ, തേൻ എന്നിവയും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ്, അലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സനിതാ റഹിം, കെ.ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി അലക്‌സ്, ഷൈനി ജോർജ്ജ്, ഷൈമി വർഗീസ്, കെ.വി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |