
കൊച്ചി: വർദ്ധിച്ചുവരുന്ന ലഹരി മരുന്ന് ഉപയോഗവും അതുമൂലം ഉണ്ടാകുന്ന അക്രമങ്ങൾക്കുമെതിരെ കുഡുംബി യുവജന സംഘം സംസ്ഥാന കമ്മിറ്റി എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ജാഗ്രതാ ദീപങ്ങൾ തെളിച്ചു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുവജന സംസ്ഥാന പ്രസിഡന്റ് എം.ഡി. അരുൺ അദ്ധ്യക്ഷത നിർവഹിച്ചു, സേവാ സംഘം സംസ്ഥാന പ്രസിഡന്റ് ശ്യാം കുമാർ മുഖ്യപ്രഭാഷണം നടത്തി, വൈസ് പ്രസിഡന്റുമാരായ ജയപ്രസാദ്, വിജയൻ, യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ജിനേഷ്, കണയന്നൂർ താലൂക്ക് പ്രസിഡന്റ് ഗോപാലൻ, സെക്രട്ടറി സന്തോഷ്, സരിത, അദ്വൈത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |