SignIn
Kerala Kaumudi Online
Saturday, 24 October 2026 3.49 PM IST

'എന്റെ ജീവിതപഥങ്ങൾ' വീണ്ടും വായനക്കാരിലേക്ക്...

velayudhan

കൊച്ചി: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഏടുകളിലേക്ക് വെളിച്ചം വീശുന്ന എസ്.എൻ.ഡി​.പി​. യോഗം മുൻ പ്രസി​ഡന്റും സെക്രട്ടറി​യുമായിരുന്ന പ്രൊഫ. പി.എസ്. വേലായുധന്റെ ആത്മകഥ 'എന്റെ ജീവിതപഥങ്ങൾ' പുതു തലമുറയ്ക്കായി വീണ്ടും പ്രസിദ്ധീകരിക്കുന്നു. 1987ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം പ്രൊഫ. എം.കെ. സാനുവിന്റെ അവതാരികയോടെയാണ് പുന:പ്രസിദ്ധീകരണം.

1963 മുതൽ 68 വരെ മഹാരാജാസ് കോളേജ് പ്രി​ൻസി​പ്പലായി​രുന്ന പ്രൊഫ. പി​.എസ്.വേലായുധൻ ഇവി​ടെ ചരി​ത്രവി​ഭാഗം മേധാവി​യായി​രുന്നു. മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗം പ്രൊഫസർമാരായ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ, പി.കെ.ദീപു, എസ്.എൻ.വി. സദനം സെക്രട്ടറി എം.ആർ. ഗീത എന്നിവർ ചേർന്നാണ് പുസ്തകത്തിന്റെ പുന:പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത്. പ്രബോധ പബ്ളി​ക്കേഷൻസാണ് പ്രസാധകർ.

പുസ്തകത്തിന്റെ ഉള്ളടക്കം

1. എറണാകുളത്തിന്റെ വളർച്ചയുടെ നാൾവഴികൾ

2. കൊച്ചി രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ പരിവർത്തനങ്ങളുടെ നേർക്കാഴ്ചകൾ

3. എസ്.എൻ.ഡി.പി. യോഗം നടത്തിയ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ

4. എസ്.ആർ.പി. എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണവും പ്രവർത്തനങ്ങളും

5. മഹാരാജാസ് കോളേജിന്റെ ചരിത്രം


 17 ന് പുന: പ്രകാശനം

17ന് വൈകിട്ട് 5 മണിക്ക് എറണാകുളം എസ്.എൻ.വി. സദനത്തിൽ പ്രീ-പബ്ലിക്കേഷൻ ലോഞ്ച് ചടങ്ങിൽ പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയാകും. എം.ആർ. ഗീത അദ്ധ്യക്ഷത വഹിക്കും. പി.പി. രാജൻ, പി.കെ. ദിപു, വിനോദ്‌കുമാർ കല്ലോലിക്കൽ എന്നിവർ സംസാരിക്കും. 900 രൂപ മുഖവിലയുള്ള പുസ്തകം പ്രീ-പബ്ലിഷിംഗ് ഓഫറായി 600 രൂപയ്ക്ക് ലഭിക്കും. വിവരങ്ങൾക്ക്: 9746179123, 98956 16049

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL