
കാലടി: നടനായും രചയിതാവായും സംവിധായകനായും നാടക വേദികളിൽ നിറഞ്ഞു നിന്ന ശ്രീമൂലനഗരം മോഹൻ നവതിയുടെ നിറവിൽ. ചലച്ചിത്ര -നാടക പ്രതിഭയായ ജ്യേഷ്ഠൻ ശ്രീമൂലനഗരം വിജയന്റെ പാത പിന്തുടർന്നാണ് മോഹനും നാടകവേദിയിലെത്തുന്നത്. അരങ്ങിൽ 54 വർഷങ്ങൾ പിന്നിട്ടിട്ടുള്ള അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തും ശ്രദ്ധേയമായ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. കലാ, സാമൂഹ്യ, സാംസ്കാരിക രംഗത്തും ഇദ്ദേഹം സജീവമാണ്.
1970 പെരുമ്പാവൂർ നാടക ശാലയുടെ 'സമസ്യ" എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകത്തിൽ എത്തിച്ചേരുന്നത്. ആലപ്പുഴ മലയാള കലാഭവനു വേണ്ടി എഴുതിയ മത്സരം നാടകമാണ് ആദ്യമായി രംഗത്ത് അവതരിപ്പിച്ചത്. സന്ധ്യകളെ യാത്ര എന്നതാണ് ആദ്യ നാടകം. ഗ്രീഷ്മം, ആശ്രമ മൃഗം, സമാധി, ഇതാ മനുഷ്യൻ, മോക്ഷം, മയൂഖം, അഷ്ടബന്ധം, അനുഷ്ടാനം, അമരം, മകരസംക്രമം,അമരാവതി സബ് ട്രഷറി, അമരഗീതം, അഴിമുഖം ഉൾപ്പെടെ 31 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
കാഞ്ഞൂർ പ്രഭാത് തിയറ്റേഴ്സ് അവതരിപ്പിച്ച "അഴി മുഖം " നാടകം തുടർച്ചയായി മൂന്ന് വർഷം അവതരിപ്പിച്ചു. അഷ്ടബന്ധം എന്ന നാടകമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. അഷ്ടബന്ധം പിന്നീട് സിനിമയായി.
മധുരിക്കുന്ന രാത്രി, നേതാവ്, ചില്ലുകൊട്ടാരം, അഷ്ടബന്ധം എന്നി ചലചിത്രങ്ങൾക്ക് കഥ ,തിരക്കഥ , സംഭാഷണവുമെഴുതി. 1985 ൽ അഷ്ടബന്ധം നാടകത്തിനും 1988 മകര സക്രമത്തിനും സംസ്ഥാന അവാർഡ് ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |