SignIn
Kerala Kaumudi Online
Saturday, 24 October 2026 11.55 AM IST

ബോധവത്കരണ യാത്രയ്ക്ക് സ്വീകരണം

ima

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരളാ ചാപ്റ്രർ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ. ശ്രീവിലാസൻ നയിക്കുന്ന സംസ്ഥാനതല ബോധവത്കരണ യാത്രയ്ക്ക് സ്വീകരണം നൽകി. കൊച്ചി, കോലഞ്ചേരി, ഇടപ്പള്ളി, നോർത്ത് പറവൂർ, അങ്കമാലി എന്നിവിടങ്ങളിലാണ് സ്വീകരണം സംഘടിപ്പിച്ചത്. കൊച്ചി ഐ.എം.എ ഹൗസിൽ ജില്ലാ ചെയർപേഴ്സൺ ഡോ.ദീപ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ. ശ്രീവിലാസൻ സംസാരിച്ചു. ഡോക്റ്ററും രോഗിയുമായുള്ള ബന്ധം ശക്തമാക്കുക, ആശുപത്രികൾക്കെതിരായ അക്രമങ്ങൾ തടയുക എന്നീ സന്ദേശങ്ങളുയർത്തിയാണ് യാത്ര നടത്തുന്നത്. ബോധവത്കരണ യാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL