
പറവൂർ: രാത്രിയിൽ പൊലീസ് കൺട്രോൾ റൂമിൽ ഫോണിലൂടെ ലഭിച്ച വീട്ടമ്മയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ അക്രമിക്കാൻ ശ്രമം. ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു.
പരാതിക്കാരിയുടെ ഭർത്താവ് പല്ലംതുരുത്ത് മനപ്പിള്ളി വീട്ടിൽ മനോജിനെതിരെ (42) പറവൂർ പൊലീസ് കേസെടുത്തു. 14 ന് രാത്രി 12 ഓടെയാണ് പരാതി ലഭിച്ചത്. ഭർത്താവ് ദേഹോപദ്രവം എൽപ്പിക്കുന്നുവെന്നായിരുന്നു പരാതി. 12.30 ഓടെ പൊലീസ് സംഘം പല്ലംതുരുത്തിലെ വീട്ടിലെത്തി. പൊലീസിനെ കണ്ടതോടെ മനോജ് ഇരുമ്പുപാരയുമായി വന്ന് ജീപ്പിന്റെ മുൻഭാഗത്തെ ഗ്ളാസ് അടിച്ചുതകർത്തു. സബ് ഇൻസ്പെക്ടറെയും പൊലീസുകാരെയും അക്രമിക്കാൻ ശ്രമിച്ചു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസെത്തിയതോടെ മനോജ് ഓടിരക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുയെന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള ശ്രമിത്തിലാണെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |