
ആലുവ: സ്നേഹിത ഹെൽപ്പ് ഡസ്ക്കിന്റെ എക്സ്റ്റൻഷൻ സെന്റർ ആലുവ പൊലീസ് സ്റ്റേഷനിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്നേഹിത ടീം ലീഡർ അമ്പിളി ദാസ് പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് ടി.ആർ രാജേഷ്, സ്ഥിരം സമിതി അംഗങ്ങളായ സൈജി ജോളി, ലത്തീഫ് പുഴിത്തറ മിനി ബൈജു, ഫാസിൽ ഹുസൈൻ, സാനിയ തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ ലളിത ഗണേശൻ, പ്രസന്ന ജോയി, മനോമണി, മെമ്പർ സെക്രട്ടറി ഇന്ദുലേഖ, സൗമ്യ വിനയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |