
ആലങ്ങാട് : കളഞ്ഞുകിട്ടിയ ഒന്നരപവന്റെ മാല ഉടമസ്ഥയെ തിരിച്ചേല്പിച്ച് സത്യസന്ധത കാട്ടി മാതൃകയായ തിരുവാലൂർ എം.ടി ലിങ്ക് റോഡിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കാർത്തുവിനെ ഇന്ന് ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ ബ്രഹ്മരാജ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം വിജി സുരേഷ് എന്നിവർ വീട്ടിലെത്തി ആദരിച്ചു. വളരെ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നു പോകുമ്പോഴും മാല തിരികെ നൽകാൻ കാത്തു കാണിച്ച സത്യസന്ധത പൊതു സമൂഹത്തിന് ഉത്തമ മാതൃകയാണെന്ന് അവർ പറഞ്ഞു. വീട്ടുജോലിക്ക് പോയാണ് കാത്തു കുടുംബം പുലർത്തുന്നത്. മകനായ അജീഷിനും കൂലിപ്പണിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |