
കൊച്ചി: 50 നഗരങ്ങളിലായി ബി.സി.സി.ഐ അവതരിപ്പിക്കുന്ന ഐ.പി.എൽ ഫാൻ പാർക്ക് കേരളത്തിലും. ശനി, ഞായർ ദിവസങ്ങളിൽ ജവാഹാർലാൽ നെഹ്റു സ്റ്റേഡിയം പാർക്കിംഗ് ഗ്രൗണ്ടിലും അടുത്ത ശനിയും ഞായറും പാലക്കാട് കോട്ടമൈതാനത്തും നടക്കും.
ശനി വൈകിട്ട് 6.30മുതലും ഞായർ ഉച്ചയ്ക്ക് 2.30 മുതലുമാണ് പ്രവേശനം. ഐ.പി.എൽ ഇല്ലാത്ത സംസ്ഥാനങ്ങളെയും
നഗരങ്ങളെയും അതിന്റെ സ്റ്റേഡിയത്തിലെ അനുഭവം അറിയിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ബി.സി.സി.ഐ ക്രിക്കറ്റ് ഓപ്പറേഷൻസ് സീനിയർ മാനേജർ സുമീത് മല്ലപുർക്കർ, എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പി. ശിവകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |