SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

കുസാറ്റിൽ ഏകദിന വർക്ക്‌ഷോപ്പ് ഇന്ന്

cusat

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഫ്യൂചർ റെഡി ഫൗണ്ടേഷനുമായി സഹകരിച്ച് എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിലെ കരിയർ സാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിന് വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി ഇന്ന് ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. എയ്റോസ്പേസ് മാനുഫാക്ചറിംഗിലും ഡിഫൻസ് മാനുഫാക്ചറിംഗിലുമുള്ള അവസരങ്ങളെക്കുറിച്ചുളള വർക്ക്‌ഷോപ്പ് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂരിലെ ശിവായു എയ്‌റോസ്‌പേസിലെ റിട്ടയേർഡ് ഗ്രൂപ്പ് ക്യാപ്ടൻ ഇ.ആർ. രാജപ്പൻ, ബാംഗ്ലൂർ ബ്രാവിയ അക്കാഡമിയിലെ ഡോ.സി.കെ.ബി. നായർ, കൊച്ചി ഡിഫൻസ് റിസർച്ച് ആൻഡ് സ്റ്റഡീസിലെ റിട്ടയേർഡ് കമാൻഡർ ഡോ. ജയകൃഷ്ണൻ.എൻ. നായർ എന്നിവർ സെഷനുകൾ നയിക്കും. വിവരങ്ങൾക്ക് :6282288093

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL