SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

അന്താരാഷ്ട്ര കോൺഫറൻസ്

cusat

തിരുവനന്തപുരം: കുസാറ്റിന്റെ അന്തരീക്ഷ പഠന വകുപ്പും മീറ്റിയറോളജിക്കൽ റഡാർ ഗവേഷണകേന്ദ്രവും ഇന്ത്യൻ സൊസൈറ്റിയും സംയുക്തമായി

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 'കാലാവസ്ഥ വ്യതിയാനവും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കി 24,25 തീയതികളിൽ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കും. അന്താരാഷ്ട്ര അക്കാഡമിക, ഗവേഷണകേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ ഇരുന്നൂറ്റി അൻപതോളം വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. കോൺഫറൻസ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. ഗ്രിൻസൺജോർജ്ജ് ഉദ്ഘാടനം ചെയ്യും. ചെറുവയൽ രാമൻ ഉൾപ്പെടെ പ്രമുഖർ അതിഥികളായിരിക്കും. കൂടാതെ കുസാറ്റ് അന്തരീക്ഷ പഠനകോഴ്സിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവവിദ്യാർഥി സംഗമവും ഇതോടനുബന്ധിച്ചു നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL