
മൂവാറ്റുപുഴ: മുളവൂർ സാദാത്ത് തറവാടിലെ മദീന പൂന്തോപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവൂരിൽ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന നിർദ്ധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ കല്ലിടൽ കർമ്മം സയ്യിദ് സൈഫുദ്ധീൻ ഫൈസി തങ്ങൾ അൽ ബുഖാരിയും മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇമാം ഉസ്താദ് എം.ബി. അബ്ദുൽ ഖാദർ മൗലവിയും ചേർന്ന് നിർവഹിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലി, മുളവൂർ സെൻട്രൽ ജമാഅത്ത് ഇന്ററിം മുതവല്ലി പി.എച്ച്. സലീം, മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് മുഅദ്ധിൻ മീരാൻ മൗലവി മുളവൂർ ഭവന നിർമ്മാണ കമ്മിറ്റിക്ക് വേണ്ടി കൺവീനർ അഷറഫ് മറ്റത്തിൽ, സാദാത്തീങ്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |