SignIn
Kerala Kaumudi Online
Saturday, 24 October 2026 7.14 AM IST

കേരള ഡഫ് ക്രിക്കറ്റ് അസോ. ആദരം

sp

ആലുവ: റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷന്റെ ആദരം. ക്രിക്കറ്റ് പ്രോത്സാഹനത്തിന് എസ്.പിയുടെ സംഭാവനകൾ പരിഗണിച്ചാണ് ആദരം നൽകിയതെന്ന് അസോസിയേഷൻ സെക്രട്ടറി കെ. റിയാസുദീൻ, കേരള ടീം ക്യാപ്ടൻ എം.പി. ജുബിൽ, കേരളാ ടീം അംഗം ഇ.എസ്. കൃഷ്ണനുണ്ണി എന്നിവർ അറിയിച്ചു. ടീമിന്റെ ജഴ്സിയും മെമന്റോയും ആദരസൂചകമായി എസ്.പിക്ക് കൈമാറി. കേരള ഡാൻസാഫ് ടീമും റൂറൽ പൊലീസും തമ്മിൽ ക്രിക്കറ്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 34 പൊലീസ് സ്റ്റേഷനുകളെയും സ്പെഷ്യൽ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് ലീഗ് അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടന്നുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL