തിരുവനന്തപുരം: വ്യാജ ആയുർവേദ സ്പാകളും മാസാജ് പാർലറുകളും അടച്ചുപൂട്ടണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സേവനമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ലൈഗിക വ്യാപാരം ഉൾപ്പെടെ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ അസോസിയേഷനും നൽകിയിരുന്നു. അനധികൃത സ്പാകൾ ആയുർവേദത്തിനും കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾക്കും മങ്ങലേൽപ്പിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി , ജനറൽ സെക്രട്ടറി ഡോ.പി.കെ. ഹരിദാസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |