
അങ്കമാലി : സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം ജി.സി.ഡി.എ എക്‌സിക്യുട്ടീവ് അംഗം അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. അങ്കമാലി മേഖലാ പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ് ലഹരി വിരുദ്ധ സന്ദേശം നല്കി. സി.എൻ. മോഹനൻ, പി.വി. സുഭാഷ്, ജി. തുളസീധരൻ, പി.ആർ. വിജയൻ, എം.കെ. കുഞ്ചു, കെ.വി. പൗലോസ്, എം.ജി ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |