
മൂവാറ്റുപുഴ: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേരളത്തിന്റെ ജനപക്ഷ വികസന നയങ്ങൾക്ക് ശക്തി പകരുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ.ടി.ഒ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ അവകാശ സംരക്ഷണ സദസ് സംഘടിപ്പിച്ചു. ആയവനയിൽ നടന്ന അവകാശ സംരക്ഷണ സദസ് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.വി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഖദീജ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ജിജീഷ് പി.ബി, ഡോ. ഡോൺ ബോസ്കോ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |