
കോലഞ്ചേരി: നെല്ലാട് ഓർത്തഡോക്സ് ചാപ്പലിന് സമീപം ലഹരി കലർന്ന പുകയില ഉത്പന്നങ്ങൾ വിറ്റഴിച്ച കട നാട്ടുകാർ തല്ലി തകർത്തു. അസാം സ്വദേശിയുടെ കടയാണ് തല്ലിത്തകർത്തത്. ഇവിടെ ലഹരി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുവെന്ന് വ്യാപക പരാതി നിലവിലുണ്ട്. നിരവധി തവണ താക്കീത് നല്കിയെങ്കിലും വില്പന തുടർന്നതോടെ നാട്ടുകാർ കടയിൽ പരിശോധന നടത്തി. അന്യ സംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന ലഹരി കലർന്ന പുകയില ഉല്പനങ്ങൾ കടയിൽ നിന്ന് പിടിച്ചെടുത്ത് കുന്നത്തുനാട് പൊലീസിന് കൈമാറി . പ്രതിക്കെതിരെ കോട്പ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |