SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

കുസാറ്റിൽ സോളാർ റൂഫ്ടോപ്പ് പ്ലാന്റ്

cusat

കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി, കുസാറ്റിൽ 50 കിലോവാട്ട് സോളാർ റൂഫ്ടോപ്പ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണയായി. റൂഫ്ടോപ്പ് സോളാർ പ്ലാന്റിന് 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകാനുള്ള ധാരണാപത്രത്തിൽ ഷിപ്പ് യാർഡ്, സർവകലാശാലാ പ്രതിനിധികൾ ഒപ്പുവച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ.എം. ജുനൈദ് ബുഷിരി, ഷിപ്പ്യാർഡിന്റെ സി.എസ്.ആർ മാനേജർ ശശീന്ദ്രദാസ്. പി.എസ്, ഡോ.എസ്. സന്തോഷ് കുമാർ, ഡോ. സാം തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ഷിപ്പ്യാർഡിന്റെ സി.എസ്.ആർ അഡ്വൈസർ സമ്പത്ത് കുമാർ, കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു. അരുൺ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL