
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഹിന്ദി വകുപ്പിൽ പ്രൊഫസറായിരുന്ന ഡോ.എൽ. സുനിതാ ബായിയുടെ സ്മരണാർത്ഥം അഡ്വ.വി. ബാലകൃഷ്ണ ഷേണായി ഏർപ്പെടുത്തിയ ഡോ.എൽ. സുനിതാ ബായി ജ്ഞാൻ പുരസ്‌കാർ, ഡോ.എൽ. സുനീതാ ബായ് ധീഷണാ പുരസ്‌കാർ, ഡോ.എൽ. സുനീതാ ബായ് മേധാ പുരസ്‌കാർ എന്നീ പുരസ്‌കാരങ്ങളുടെ വിതരണം ഇന്ന് നടക്കും. കുസാറ്റിലെ ഹിന്ദി ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും. വിജയികൾക്കായുളള സമ്മാനദാനം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജൂനൈദ് ബുഷിരി നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |