SignIn
Kerala Kaumudi Online
Thursday, 22 October 2026 4.59 PM IST

മെഡിക്കൽ ക്യാമ്പ്

cancer

കൊച്ചി: കൊച്ചി സർവകലാശാലയിലെ എംപ്ലോയീസ് അസോസിയേഷൻ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ക്യാൻസർ അവബോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം, ആനന്ദം അകറ്റാം അർബുദം' എന്ന ജനകീയ ക്യാൻസർ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി കളമശ്ശേരി പ്രൈമറി ഹെൽത്ത് സെന്ററുമായി ചേർന്നാണ് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചത്. വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജുനൈദ് ബുഷിരി ഉദ്ഘാടനം നിർവഹിച്ചു. കളമശ്ശേരി പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു ഏയ്ഞ്ചൽ അലക്‌സ് അർബുദ അവബോധ ക്ലാസ് നയിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ശിവദാസ് അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL